കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. കൊല്ലം മയ്യനാട് താന്നിയിലാണ് സംഭവം. 38 കാരനായ അജീഷ്, 36 കാരിയായ ഭാര്യ സുലു എന്നിവരാണ് മരിച്ചത്. മകന്‍ ആദിയെ കട്ടിലില്‍ മരിച്ച നിലയിലും ദമ്പതികളെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അസുഖവും സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.