ഗണേഷ്കുമാറിന് മന്ത്രിയാകാനാണ് തന്നെ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന സോളാര്‍കമ്മീഷനു മുന്നില്‍ ഹാജരാക്കാത്തതെന്ന് കേസിലെ രണ്ടാം പ്രതി ബിജു രാധാകൃഷ്ണന്‍. ഈ കേസില്‍ ഗണേഷ്കുമാറും പ്രതിയാണ്. തന്റെ പക്കലുള്ള തെളിവുകള്‍ പുറത്തുവിട്ടാല്‍ ഗണേഷിന് മന്ത്രിയാകാന്‍ സാധിക്കില്ലെന്നും ബിജു പറഞ്ഞു.
കോടതി ഇത്തരവുണ്ടായിട്ടും ഇതുവരെ തന്നെ സോളാര്‍കമ്മീഷനു മുന്നില്‍ ഹാജരാക്കാത്തതിനാല്‍ മൊഴി നല്‍കാനാകുന്നില്ലെന്നും. തന്റെ പക്കലുള്ള തെളിവുകള്‍ നശിപ്പിക്കാനും ശ്രമമുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊല്ലത്ത് കോടതിയില്‍ കൊണ്ടുവന്നതായിരുന്നു ബിജുവിനെ.