സിപിഐഎമ്മിനെ തകര്‍ക്കാനായി സംസ്ഥാനത്ത് ചെന്നിത്തല-കുമ്മനം കൂട്ടുകെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് പ്രചാരകന്മാരെ നിയമിച്ചതോടെയാണ് അക്രമങ്ങള്‍ കൂടിയതെന്നും സര്‍ക്കാരിനെതിരെ ബിജെപി പറയുന്നത് ഏറ്റുപറയുകയാണ് കോണ്‍ഗ്രസെന്നും കോടിയേരി പറഞ്ഞു. രണ്ട് കൂട്ടര്‍ക്കം ഒരേ ലക്ഷ്യമാണ്. രാവിലെ കുമ്മനം പറയുന്നത് വൈകിട്ട് ചെന്നിത്തല കോപ്പിയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുകൂട്ടരെയും എതിര്‍ക്കാന്‍ ബഹുജനകൂട്ടായ്മ ഉയര്‍ന്ന് വരണം. പാവപ്പെട്ടവരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളും പുതിയ സംവരണ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.