പാഠപുസ്‌തക അച്ചടി: വിദ്യാഭ്യാസമന്ത്രിയെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന് കോടിയേരി

Webdunia
തിങ്കള്‍, 6 ജൂലൈ 2015 (17:00 IST)
പാഠപുസ്‌തക അച്ചടിയില്‍ വന്ന വീഴ്‌ചയില്‍ വിദ്യാഭ്യാസ വകുപ്പിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വിദ്യാഭ്യാസമന്ത്രിയെ മാറ്റി നിര്‍ത്തിയാവണം ജുഡീഷല്‍ അന്വേഷണം നടത്തേണ്‌ടതെന്നും കോടിയേരി പറഞ്ഞു.

എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടുന്നത്‌ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും എസ്‌എഫ്‌ഐയുടെ സമരത്തിന്‌ എല്ലാവിധ പിന്തുണ നല്‍കുന്നുവെന്നും കോടിയേരി പറഞ്ഞു. ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യു പോലും ബന്ദ്‌ നടത്താന്‍ തയാറായതാണ്‌. അത്രയ്ക്ക്‌ ഗുരുതരമായ സ്ഥിതിയാണു പാഠപുസ്‌തക പ്രശ്‌നത്തിലുള്ളതെന്നു വ്യക്തമാണെന്നും കോടിയേരി പറഞ്ഞു. കുട്ടികളെ കടത്തിയ കേസില്‍ പ്രതിപക്ഷം സിബിഐ അന്വേഷണം നേരത്തെ തന്നെ ആവശ്യപ്പെട്ടതാണെന്നും കോടിയേരി വ്യക്തമാക്കി.