Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്ണനെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (16:09 IST)
Kodiyeri Balakrishnan: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസസ്ഥലത്തു നിന്ന് എയര്‍ ആംബുലന്‍സിലാണ് കോടിയേരിയെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അപ്പോളോയില്‍ നിന്നുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്തെത്തിയാണ് കോടിയേരിയെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഒപ്പമുണ്ട്. രാവിലെ കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകള്‍ വീണ വിജയനും എത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article