മദ്യനയത്തില്‍ ആശയക്കുഴപ്പമില്ല; അധികാരത്തില്‍ എത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല- പന്ന്യന്‍ രവീന്ദ്രന്‍

Webdunia
വ്യാഴം, 5 മെയ് 2016 (17:18 IST)
മദ്യനയത്തില്‍ നയം വ്യക്തമാക്കി സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. മദ്യനയത്തില്‍ ഒരു ആശയക്കുഴപ്പവും ഞങ്ങള്‍ക്കില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല. ഇടതുമുന്നണിയുടെ ഉത്തരവാദപ്പെട്ട നേതാവെന്ന നിലയിലാണ് താന്‍ ഈ കാര്യം വ്യക്തമാക്കുന്നതെന്നും പന്ന്യന്‍ പറഞ്ഞു. മനോരമന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യനയത്തില്‍ ഇടതുമുന്നണിയുടെ ഭാഗത്തു നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഉയരുമ്പോഴാണ് പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്‌താവന. അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയത്തില്‍ മാറ്റം വരുത്തില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുമ്പോള്‍ നിലവിലെ മദ്യനിരോധനം പ്രായാഗികമല്ലെന്നും മദ്യവർജനമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്.
Next Article