സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിയുടെ കൈയ്യും ഓഫീസും ശുദ്ധം, പാർട്ടിയുടെ പൂർണ പിന്തുണയെന്ന് കോടിയേരി

Webdunia
വെള്ളി, 17 ജൂലൈ 2020 (17:32 IST)
സ്വർണ്ണക്കടത്ത് കേസിൽ ഇടത് സർക്കാരിനും സിപിഎമിനും ഒന്നും ഒളിക്കാനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിയുടെ പൂർണപിന്തുണയുണ്ട്. മുഖ്യമന്ത്രിക്കെതിരായ വ്യാജ പ്രചരണങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്‌കരിക്കുമെന്നും സർക്കാരിനെ അസ്ഥിരപെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും കോടിയേരി പറഞ്ഞു.
 
കേരളത്തിലേക്ക് വരുന്ന സ്വർണ്ണത്തിന്റെ നിറം ചുവപ്പാണെന്നാണ് ജെപി നഡ്ഡ പറഞ്ഞത്. എന്നാൽ ഇതല്ലെന്ന് തെളിഞ്ഞു. സ്വർണ്ണത്തിന്റെ നിറം കാവിയും പച്ചയുമാണെന്ന് തെളിഞ്ഞു.തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടുന്ന ലീഗിനും കോൺഗ്രസും കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.ഇതിന് വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
 
ബിജെപിക്കും കോൺഗ്രസിനും രാഷ്ട്രീയമായ ലക്ഷ്യമാണുള്ളത്.കുറ്റക്കാരെ കണ്ടെത്തുന്നതിന് പകരം പ്രചാരണ കോലാഹലം നടത്തി സർക്കാരിനെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും കൊടിയേരി കുറ്റപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article