മന്ത്രിസഭാ പുനസംഘടന: ഇ പിക്ക് വ്യവസായം തന്നെ, എ സി മൊയ്തീന് തദ്ദേശ സ്വയംഭരണം, കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസം

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (17:25 IST)
തിരുവനന്തപുരം: കേരള മന്ത്രിസഭയിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ നിർദേശവുമയി സി പി എം. മന്ത്രി ബന്ധു നിയമനത്തിൽ കുറ്റ വിമുക്തനായതിനെ തുടർന്ന് ഇ പി ജയരാജൻ മന്ത്രി സഭയിലേക്ക് തന്നെ തിരിച്ചെത്തിക്കാനാണ് സി പി എം പുനസംഘടനക്ക് നിർദേശം നൽകിയിരിക്കുന്നത്. 
 
വ്യവസായ വകുപ്പ് തന്നെയാണ് ഇ പി ജയരാജന് നൽകുക. യുവജന ക്ഷേമം, കായികം, എന്നീ വകുപ്പുകളുടെ ചുമതലയും ഇ പി ജയരാജന് തന്നെയാവും ഇന്ന് ചേരന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. വരുന്ന എൽ ഡി എഫ് യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ച നടത്തി അന്തിമ തീരുമാനമെടുഇക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 
 
നിലവിൽ വ്യവസായ മന്ത്രിയായ എ സി മൊയ്ദീന് കെ ടി ജലീലിൽ നിന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് നൽകും. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഉന്നത വിദ്യാഭ്യാസം വേർപ്പെടുത്തി പ്രത്യേക വകുപ്പായി കെ ടി ജലീലിനു നൽകാനാണ് തീരുമാനം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല കെ ടി ജലീനു തന്നെയായിരിക്കും.
 
ഉന്നത വിദ്യഭായസ വകുപ്പിന് കൂടുതൽ കേന്ദ്രീകരനം വരുത്താനാണ് ഇത്തരമൊരു മാറ്റംവരുത്തിയിരിക്കുന്നത്. സി പി ഐക്ക് ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനം നൽകുന്ന കാര്യത്തിൽ ആലോചനയുണ്ടെന്നും എൽ ഡി എഫ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.   

അനുബന്ധ വാര്‍ത്തകള്‍

Next Article