കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രമുഖ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി. മരുന്ന് കമ്പനികള്‍ക്ക് വേണ്ടി മനേക ഗാന്ധി പ്രവര്‍ത്തിക്കുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.
ഇനി ഏതെങ്കിലും ഒരു മനുഷ്യനെയോ വളര്‍ത്തുമൃഗത്തെയോ നായ കടിച്ചാല്‍ പകരം മൂന്ന് നായകളെ കൊല്ലും. ഉപദ്രവകാരികളായ നായ്ക്കളെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ സംവിധാനത്തിലൂടെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ തല്ലിപ്പൊളിക്കുമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. തെരുവുനായ ശല്യത്തിനെതിരെ ചിറ്റിലപ്പിള്ളി ഇന്നലെ കൊച്ചിയില്‍ തുടങ്ങിയ 24 മണിക്കൂര്‍ നിരാഹാരം അവസാനിപ്പിച്ചു.നായശല്യത്തിനെതിരെ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് എന്ന സംഘടനായാണ് ഉപവാസ സമരം സംഘടിപ്പിച്ചത്.