കൊച്ചിയില്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയ ജങ്കാര്‍ കരയ്ക്കടുപ്പിച്ചു. രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കുള്ള യാത്രാമധ്യേ പ്രൊപ്പല്ലറില്‍ പായല്‍ ചുറ്റിപ്പിടിച്ച് യന്ത്രം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് ജങ്കാറിന്റെ നിയന്ത്രണം നഷ്‌ടമായത്.
ജങ്കാറില്‍ നിറയെ യാത്രക്കാരും വാഹനങ്ങളുമുണ്ടായിരുന്നു. എല്‍ എന്‍ ജി ടെര്‍മിലിന് സമീപമാണ് ജങ്കാര്‍ ഒഴുകി നടന്നത്. രാവിലെ എട്ടരയോടെയാണ് ജങ്കാറിനെ ജെട്ടിയില്‍ പിടിച്ചുകെട്ടാന്‍ കഴിഞ്ഞത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സഹായത്തോടെയാണ് ജങ്കാര്‍ കരയ്ക്കടുപ്പിക്കാന്‍ ശ്രമം നടന്നത്.
ജങ്കാറില്‍ നിറയെ യാത്രക്കാര്‍ ഉള്ളതും കനത്ത മഴ പെയ്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.