ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരാകാന്‍ കഴിയില്ലയെന്ന് സരിത എസ് നായര്‍. തന്റെ അഭിഭാഷകന്‍ മുഖേനയാണ് സരിത ഇക്കാര്യം കമ്മീഷനെ അറിയിച്ചത്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ മൊഴിയെടുക്കുന്നതിനായി അവധി നീട്ടി നല്‍കണമെന്ന അപേക്ഷയാണ് സരിത കമ്മീഷനുമുന്നില്‍ വച്ചത്. എന്നാല്‍, ഇനിയും തിയ്യതി നീട്ടി നല്‍കാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. കൂടാതെ ഹാജരാകാനുള്ള അവസാന ദിവസമാണ് ഇന്ന് എന്ന താക്കീതും കമ്മീഷന്‍ നല്‍കി.
സരിതയുടെ ഫോണ്‍ വിശദാംശങ്ങള്‍ സമ്പന്ധിച്ച രേഖകള്‍ സര്‍വീസ് പ്രൊവൈഡറില്‍ നിന്ന് ശേഖരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേരള പൊലീസ് അസോസിയേഷനു വേണ്ടി ജോര്‍ജ് പൂന്തോട്ടം സമര്‍പ്പിച്ച ഹര്‍ജിയും കമ്മീഷന്‍ ഇന്നു പരിശോധിക്കും. കൂടാതെ, അനര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ എന്‍ രാജേഷില്‍ നിന്നും കമ്മീഷന്‍ ഇന്ന് മൊഴിയെടുക്കും.