കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2023 (14:10 IST)
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷന്‍ ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം. ഡിസംബര്‍ ഏഴ് വ്യാഴാഴ്ച രാത്രി 11.30 ന് എസ്.എന്‍ ജംഗ്ഷന്‍ മെട്രോ സ്‌റ്റേഷനില്‍ നിന്നാണ് പരീക്ഷണയോട്ടത്തിന്റെ നടപടികള്‍ ആരംഭിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 ന് ആദ്യ പരീക്ഷണയോട്ടം നടത്തി. 
 
വേഗത കുറച്ച്, ഭാരം കയറ്റാതെയാണ് എസ്.എന്‍ ജംഗ്ഷന്‍ - തൃപ്പൂണിത്തുറ മേഖലയിലെ ആദ്യഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്നല്‍ സംവിധാനങ്ങളിലെ കൃത്യത ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിനായി ഈ മേഖലയിലെ ആദ്യ ട്രയല്‍ റണ്‍ സഹായകരമായി. വരും ദിവസങ്ങളിലും പരീക്ഷണയോട്ടം തുടരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article