കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിന് അനുമതി

ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (17:45 IST)
കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്  കെ എം ആര്‍ എല്‍ ഡയറക്ടര്‍ ബോര്‍ഡ്  അനുമതി നല്‍കി. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ 11 കിലോമീറ്ററിനാണ് അനുമതി നല്‍കിയത്..

രണ്ടാം ഘട്ടത്തിന് 1600 കോടി യാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സമാന്തര റോഡ് വികസനത്തിനായി 30 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിനായി 25 കോടി രൂപ  മാറ്റിവച്ചിട്ടുണ്ട്.

ആലുവ മുതല്‍ പേട്ട വരെയായിരുന്നു മെട്രോ പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ പൊതുജനാവശ്യം കണക്കിലെടുത്ത് രണ്ട് കിലോമീറ്റര്‍ കൂടി നീട്ടി എസ്എന്‍ജംഗ്ഷന്‍ വരെ ആക്കുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.


വെബ്ദുനിയ വായിക്കുക