2016 ജൂണിന് മുമ്പ് തന്നെ കൊച്ചി മെട്രോ ഓടിത്തുടങ്ങുമെന്ന് ഇ ശ്രീധരന്‍. നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും. കോച്ചുകളുടെ രൂപരേഖയില്‍ മാറ്റം തീരുമാനിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
സമിതി ഉടൻ തന്നെ യോഗം ചേർന്ന് മെട്രോയുടെ കോച്ചുകൾക്കുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കും. അതിനുശേഷമാകും കോച്ച് നിർമാണത്തിന് ഓർഡർ നൽകുക. അടുത്ത വർഷം ജനുവരിയോടെ കോച്ചുകൾ എത്തിക്കാൻ ശ്രമിക്കുമെന്നും ശ്രീധരൻ പറഞ്ഞു.
കൊച്ചി മെട്രോ നിര്‍മ്മാണം വൈകിക്കില്ലെന്നും നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. എതിര്‍പ്പുകള്‍ ഇല്ലാതാക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കൊച്ചി മെട്രോ വൈകാന്‍ കാരണം ഭൂമി ഏറ്റെടുക്കല്‍ നടപടിയാണെന്ന് ഡിഎംആര്‍സി എംഡി മങ്കുസിംഗ് ഞായറാഴ്ച് വ്യക്തമാക്കിയിരുന്നു. ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള മെട്രോയുടെ നിര്‍മ്മാണ പുരോഗതി മങ്കുസിംഗ് വിലയിരുത്തിയിരുന്നു.