ഇന്ത്യന്‍ സ്മാര്‍ട്ട്‌സിറ്റികളില്‍ "അറബിക്കടലിന്റെ റാണി" അഞ്ചാംസ്ഥാനത്ത്

Webdunia
വ്യാഴം, 28 ജനുവരി 2016 (17:22 IST)
ഇന്ത്യയിലെ പ്രധാനപ്പെട്ട സ്മാര്‍ട്ട്‌സിറ്റികളില്‍ കൊച്ചിയ്ക്ക് അഞ്ചാം സ്ഥാനം. ആദ്യ ഇരുപത് സ്മാര്‍ട്ട്സിറ്റികളുടെ പേരാണ് കേന്ദ്രം ഇന്ന് പുറത്ത് വിട്ടത്. ഭുവനേശ്വര്‍ ഒന്നാം സ്ഥാനവും പൂനെ രണ്ടാം സ്ഥാനവും നേടിയ പട്ടികയില്‍ ജയ്പൂരും സൂറത്തുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

രാജ്യത്തെ 97 സിറ്റികളില്‍ നിന്നായിരുന്നു ആദ്യ 20 സ്മാര്‍ട്ട്സിറ്റികളെ തെരഞ്ഞെടുത്തത്. ഇതില്‍ അഞ്ചാം സ്ഥാനത്താണ് കൊച്ചി എത്തിയത്. ജബല്‍പൂര്‍,അഹമ്മദാബാദ്,വിശാഖപട്ടണം,ദെവാംഗര്‍,ഭോപ്പാല്‍,സൊലപൂര്‍,  ഇന്‍ഡോര്‍,കൊയമ്പത്തൂര്‍,ന്യൂഡല്‍ഹി,കകിനാഡ,ഉദൈപൂര്‍,ബല്‍ഗൗം,ചെന്നൈ,ഗുവഹത്തി,ലുധിയാന എന്നീ നഗരങ്ങളാണ് ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടത്.

രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈ, ലിസ്റ്റില്‍ ഉള്‍പ്പെടാത്തത് ശ്രദ്ധേയമായി. കൊച്ചിയിലെ മെട്രോയും മറ്റുള്ള വികസന പ്രവര്‍ത്തനങ്ങളുമാണ് നഗരത്തെ അഞ്ചാം സ്ഥാനത്ത് എത്തിച്ചത്.