ഭൂമി തട്ടിപ്പ് കേസില്‍ നേരത്തെ കോടതി മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ പിഴവുകള്‍ പരിഹരിക്കുന്നതിനായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ കോടതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയിരുന്നത്. പിന്നീട് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയും പരാമര്‍ശം കോടതി ഭാഗികമായി നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മുഴുവന്‍ പരാമര്‍ശങ്ങളും നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ വീണ്ടും ഹര്‍ജി നല്‍കിയത്.