ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ ആകാംക്ഷയില്ലെന്നു ഹൈക്കോടതി. സ്കൂളിന്റെയും റോഡിന്റെയോ കാര്യമാണെങ്കില്‍ പെട്ടെന്ന് ഇടപെടാമെന്നും ഹൈക്കോടതി പറഞ്ഞു. ബാറുടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഈ നിലപാട്.
ജസ്റ്റിസ് പിഎന്‍ രവീന്ദ്രനാണു കേസ് പരിഗണിച്ചത്. കേസ് അടുത്തമാസം രണ്ടിലേക്കു മാറ്റി. സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.