ഇ ശ്രീധരനെ തിരുത്തി കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് രംഗത്ത്. കൊച്ചി മെട്രോ നിര്‍മ്മാണം വൈകുമെന്നായിരുന്നു ഇന്നലെ ഇ ശ്രീധരന്‍ പറഞ്ഞത്. മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മാണം വേഗത്തിലാണെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
അദ്ദേഹത്തിന്റെ നിലപാടിനോട് പ്രതികരിക്കാനില്ല. ഒമ്പതിന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം നിര്‍മ്മാണ പുരോഗതി വിലയിരുത്തുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ പുരോഗതിയില്ലെന്നും സ്ഥലം ഏറ്റെടുക്കലാണ് പ്രധാന പ്രശ്‌നമെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.