നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണമോ എന്നത് സാങ്കേതികമായ കാര്യമാണ്. തെറ്റായ കാര്യം സിനിമാ രംഗത്തെന്നല്ല, വേറെ ആര് കാണിച്ചാലും നിയമം ഒരുപോലെയാണെന്നും ആര്‍ക്കും പ്രത്യേക പരിഗണന ഇല്ലെന്നും മന്ത്രി പറഞ്ഞു.