മത്സരം കടുക്കും: പി രാജീവിനെതിരെ കളമശേരിയിൽ കെഎം ഷാജി

Webdunia
ചൊവ്വ, 9 മാര്‍ച്ച് 2021 (20:43 IST)
കളമശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവിനെതിരെ കെഎം ഷാജി യു‌ഡിഎഫ് സ്ഥാനാർഥിയായേക്കും. സിറ്റിങ് എംഎൽഎ ഇബ്രാഹിംകുഞ്ഞിന് പകരം ഷാജിയെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
 
അഴീക്കോട് മണ്ഡലത്തിൽ കെഎം ഷാജി മത്സരിക്കില്ലെന്ന് എതാണ്ട് വ്യക്തമായിട്ടുണ്ട്. കാസർകോട് മത്സരിക്കാൻ ഷാജി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മുസ്ലീം ലീഗിനുള്ളിൽ തന്നെ എതിർപ്പ് ഉയർന്നതോടെ ആ സാധ്യതയും മങ്ങി. ഇബ്രാഹിം കുഞ്ഞ് കളമശേരി മണ്ഡലത്തിൽ തുടർച്ചയായി രണ്ട് തവണ വിജയിച്ച വ്യക്തിയാണെങ്കിലും അഴിമതി ആരോപണ വിധേയനായ ആളെ സ്ഥാനാർത്ഥിയാക്കുന്നത് മറ്റ് മണ്ഡലങ്ങളിൽ തിരിച്ചടിയാവുമെന്നാണ് മുസ്ലീം ലീഗിനുള്ളിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article