മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി നല്‍കിയ സ്ത്രീധനം; അധിക്ഷേപിച്ച് കെ.എം.ഷാജി

Webdunia
ചൊവ്വ, 31 മെയ് 2022 (07:55 IST)
മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനേയും അധിക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. മുഹമ്മദ് റിയാസിനു കിട്ടിയ മന്ത്രിസ്ഥാനം മുഖ്യമന്ത്രി നല്‍കിയ സ്ത്രീധനമാണെന്ന് ഷാജി ആക്ഷേപിച്ചു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ മന്‍സൂര്‍ അനുസ്മരണ ചടങ്ങിലാണ് ഷാജിയുടെ പരാമര്‍ശങ്ങള്‍. പൊതുമരാമത്ത് വകുപ്പും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും പി.എ.മുഹമ്മദ് റിയാസിന് മുഖ്യമന്ത്രി സ്ത്രീധനമായി നല്‍കിയതാണെന്നാണ് കെ.എം.ഷാജി ആക്ഷേപിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article