മാണിക്ക് ലഭിച്ച സ്വീകരണം അഴിമതിക്ക് ലഭിച്ച സ്വീകരണമെന്ന് വിഎസ്

Webdunia
വെള്ളി, 13 നവം‌ബര്‍ 2015 (19:05 IST)
ബാര്‍കോഴയില്‍ ആരോപണ വിധേയനായി മന്ത്രിസ്ഥാനം രാജിവെച്ച് തിരുവനന്തപുരത്തു നിന്ന് പാലായിലേക്ക് പോയ കെ എം മാണിക്ക് ലഭിച്ച ഓരോ സ്വീകരണവും അഴിമതിക്ക് ലഭിച്ച സ്വീകരണമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മാണിക്ക് ലഭിച്ച ഓരോ സ്വീകരണവും അഴിമതിക്ക് നല്കിയതാണ്. ഇത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
 
മന്ത്രിസ്ഥാനം രാജി വെച്ച കെ എം മാണി വെള്ളിയാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് നിന്ന് പാലായിലേക്ക് പുറപ്പെട്ടത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണയോഗങ്ങളില്‍ പങ്കെടുത്താണ് മാണി പാലായില്‍ എത്തിയത്.