താന്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും ആര് വിളിച്ചാലും യുഡിഎഫ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് നേതാവും ധനകാര്യമന്ത്രിയുമായ കെഎം മാണി.
പലരും വളിക്കുന്നുണ്ട്, പക്ഷേ താന്‍ എങ്ങോട്ടുമില്ല, ഇപ്പോഴുള്ളിടത്ത് തന്നെ തുടരുമെന്നുമാണ് അദ്ദേഹം പറഞ്ഞു. ബിജെപിയും ഇടതുപക്ഷവും മുന്നണി വിട്ടുവന്നാല്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കെഎം മാണി തന്റെ നിലപാട് വ്യക്തമാക്കിയത്. എല്ലാവരുടെയും ക്ഷണത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.