മന്ത്രിസ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് നിന്ന് പാലായിലേക്ക് മടങ്ങുന്ന കെ എം മാണിക്ക് കോട്ടയത്ത് സ്വീകരണം നല്കി. സ്വീകരണയോഗത്തില്‍ പ്രസംഗിച്ച മാണി പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ സ്പീക്കറുടെ നടപടിയെക്കുറിച്ച് പ്രതികരിച്ചില്ല. ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മാണിയുടെ മറുപടി.
അതേസമയം, അധികാരമുള്ള മാണിയെക്കാള്‍ അധികാരമില്ലാത്ത മാണിയാണ് കരുത്തനെന്ന് അദ്ദേഹം കോട്ടയത്തും ആവര്‍ത്തിച്ചു.
തനിക്കെതിരെയുള്ള രാഷ്‌ട്രീയ ആരോപണങ്ങള്‍ക്ക് പാലായില്‍ മറുപടി പറയുമെന്ന് രാവിലെ തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്നതിനു മുമ്പേ മാണി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മാണി പാലായില്‍ നടത്തുന്ന സ്വീകരണത്തെയാണ് രാഷ്‌ട്രീയകേരളം ഉറ്റു നോക്കുന്നത്.