അരുവിക്കര ഉപതിരഞ്ഞെടുപ്പ്: പ്രചരണത്തിന് മാണിയില്ല

Webdunia
ശനി, 6 ജൂണ്‍ 2015 (14:29 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ധനമന്ത്രി കെ എം മാണി പ്രചരണത്തിനറങ്ങിയേക്കില്ല. പ്രചാരണത്തിന് ഇറങ്ങിയാല്‍ ബാര്‍കോഴ അഴിമതി പ്രചാരണവിഷയമാകും എന്ന് മുന്നില്‍ കണ്ടാണ് മാണിയെ മാറ്റിനിര്‍ത്തുന്നത്. ഇത് സംബന്ധിച്ച്  യുഡിഎഫില്‍ തീരുമാനമായതായാണ് സൂചന.

എന്നാല്‍ ഇന്ന് നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ മാണി പങ്കെടുത്തു.തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും പ്രസംഗങ്ങളിലും മാണിയെ ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. ആര്യനാട് വി.കെ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഉദ്ഘാടനം ചെയ്തു.