ബാര്‍കോഴ ഗൂഢാലോചന സ്വകാര്യ ഏജന്‍സി അന്വേഷിച്ചു; ഏജന്‍സിയെ നിയോഗിച്ചത് താനാണെന്നും കെ എം മാണി

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (10:20 IST)
ബാര്‍കോഴ ഗൂഢാലോചന സ്വകാര്യ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. ബാര്‍കോഴയില്‍ ആരോപണവിധേയനും മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ എം മാണി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാര്‍കോഴ ഗൂഢാലോചന സ്വകാര്യ ഏജന്‍സി അന്വേഷിച്ചെന്നും ഏജന്‍സിയെ നിയോഗിച്ചത് താനാണെന്നും കെ എം മാണി ‘മാതൃഭൂമി ന്യൂസി’നോട് വെളിപ്പെടുത്തി. ഏജന്‍സി റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മാണി വ്യക്തമാക്കി.
 
ചെന്നിത്തല ദൂതനെ അയച്ചുവെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം തള്ളാതെ മാണി. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ചെന്നിത്തല ദൂതനെ അയച്ചുവെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം തള്ളാന്‍ മാണി തയ്യാറായില്ല. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ ആയിരുന്നു ചെന്നിത്തലയുടെ നീക്കമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ മാണി തയ്യാറായില്ല.
 
കേരള കോണ്‍ഗ്രസില്‍ ഒരു അന്വേഷണസമിതി ഉണ്ടായിരുന്നു. എന്നാല്‍, ഇവരെ മറികടന്നാണ് സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചത്.
Next Article