ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഐ ആലോചിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎം മാണിയുമായി ചര്‍ച്ച നടത്തിയോ എന്നറിയില്ല. അങ്ങനെ നടന്നിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. താത്കാലിക ലാഭത്തിന് ശ്രമിച്ചപ്പോഴെല്ലാം ഇടതുമുന്നണിക്ക് അടിതെറ്റിയിട്ടുണ്ടെന്നും കാനം പറഞ്ഞു.
ഇടതുമുന്നണിയില്‍ ചേര്‍ന്ന് കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ ഇടനില നിന്നെന്ന് സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കഴിഞ്ഞ ദിവസം കോട്ടയത്ത് പറഞ്ഞത്. ഇക്കാര്യത്തിനായി സിപിഎമ്മുമായി ചര്‍ച്ച നടത്തിയത് താനാണെന്നും ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിയുടെ മുന്നണിമാറ്റം തടയാന്‍ ബാര്‍ കോഴ ആരോപണം കൊണ്ടുവന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മാണി മുന്നണി മാറുന്നതും മുഖ്യമന്ത്രിയാകുന്നതിനെയും നേരിടാന്ന് മുഖ്യമന്ത്രി കൊണ്ടുവന്നതാണ് ബാര്‍കോഴ. എന്നാല്‍, ആരുമായി എപ്പോള്‍ ചര്‍ച്ച നടത്തിയെന്ന് ജോര്‍ജ് വെളിപ്പെടുത്തിയിരുന്നില്ല.