മദ്യനയത്തിന് അംഗീകാരം; 'ബാറുകള്‍ വേഗത്തില്‍ അടയ്ക്കേണ്ടിയിരുന്നില്ല'

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (12:18 IST)
സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയ ശേഷവും യുഡിഫില്‍ പ്രശ്ന്ങ്ങള്‍ തീരുന്നില്ല. എന്നാല്‍ പുതിയ മദ്യനയത്തിന് മന്ത്രി സഭ അംഗികാരം നല്‍കുകയും ചെയ്തു.

തുറന്ന് കിടക്കുന്ന ബാറുകളും അടച്ചിട്ട 418ബാറുകളും തിടുക്കത്തില്‍ അടയ്ക്കുന്നതോടെ സംസ്ഥാനത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നാണ് പൊതുവിലുള്ള നിഗമനം. ബാറുകളെല്ലാം പൂട്ടാനുള്ള തീരുമാനം ധൃതിടിച്ചെടുത്തതാണെന്ന്  യോഗത്തിൽ പൊതുവികാരമുണ്ടായി.

സംസ്ഥാനത്തെ മദ്യ നയത്തില്‍ വ്യക്തമായ നയം വേണമയിരുന്നു. കുറച്ചുകൂടി ആലോചനയും ആവശ്യമായിരുന്നു. ധനവകുപ്പിന് 7500 കോടിയുടെ നഷ്ടമുണ്ടാകുമെന്നും മന്ത്രിസഭായോഗത്തില്‍ കെഎം മാണി പറഞ്ഞു. ധന വകുപ്പിന് വലിയ നഷ്ടമുണ്ടായ സമയത്തെ ധന മന്ത്രിയായി താന്‍ അറിയപ്പെടുന്നതില്‍ വിഷമമുണ്ടെന്നും കെഎം മാണി പറഞ്ഞു.

കൂടാതെ സാമുഹ്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും. പടി പടിയായുള്ള നടപടിയായിരുന്നു ഈ വിഷയത്തില്‍ ആവശ്യമായിരുന്നുവെന്നതും പൊതു വികാരമുണര്‍ന്നു. അതോടൊപ്പം വൈന്‍ പാര്‍ലറുകളും ബിയര്‍ ഷോപ്പുകളും അടയ്ക്കാന്‍ തീരുമാനിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.

പൂട്ടുന്ന ബാറുകളുടെ ലൈസന്‍സ് ഫീസ് മടക്കി നല്‍കല്‍, തൊഴിലാളികളുടെ പുനരധിവാസം, ക്ളബ് ലൈസസന്‍സ് വിഷയം ,എക്‌സൈസിനെ ശക്തിപ്പെടുത്തല്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായി.