ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രമില്ല. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് എസ് പി ആർ സുകേശൻ നൽകിയ റിപ്പോർട്ട് എ ഡി ജി പി ഷേക്ക് ദർവേസ് സാഹിബ് തള്ളി
മാണിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം വിജിലന്‍സ് അംഗീകരിച്ചു. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.ഇതോടെ ബാര്‍ക്കോഴക്കേസില്‍ അന്വേഷണം വഴിമുട്ടിയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.