ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട നടപടി സ്വഭാവിക നടപടി മാത്രമാണെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോടതിയുടെ പരാമര്‍ശത്തില്‍ ഒരാള്‍ തെറ്റു ചെയ്‌തതായി വിലയിരുത്തത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്നത് വിന്‍സന്‍ എം പോളിന്റേത് വ്യക്തിപരമായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജിലന്‍സിന്റെ സല്‍പ്പേരിന് കളങ്കം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ താന്‍ വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനം ഒഴിയുകയാണെന്നുമാണ് വിന്‍സന്‍ എം പോള്‍ കോടതി വിധിക്ക് പിന്നാലെ വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഈ കേസില്‍ വസ്തുനിഷ്‌ഠമായും സത്യസന്ധമായുമാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേസിന്റെ സുതാര്യതയെ ബാധിക്കുമെന്നതിനാല്‍ വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനം ഒഴിയുകയാണ്. തെറ്റു ചെയ്യാത്തതു കൊണ്ട് കുറ്റബോധമില്ല. വിജിലന്‍സിന്റെ സല്‍പ്പേര് നിലനിര്‍ത്താന്‍ വേണ്ടിയാണ് നടപടി. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബാർ കോഴക്കേസിൽ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു. മാണിക്കെതിരായ ബാർകോഴക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് വിജിലൻസ് പ്രത്യേക കോടതി തള്ളുകയും കേസിൽ തുടരന്വേഷണം നടത്താനും കോടതി ഉത്തരവിടുകയായിരുന്നു. നിലവിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി മരിവിക്കുകയും ചെയ്‌തു. ജഡ്‌ജി ജോൺ കെ ഇല്ലിക്കാടനാണ് ഉത്തരവിട്ടത്.