സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ബാര്‍ മുതലാളിമാരുടെ ലക്ഷ്യം തന്നെയാണ് എൽഡിഎഫിനുമുള്ളതെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാനും ധനമന്ത്രിയുമായ കെഎം മാണി. ഈ വിഷയത്തില്‍ ഇടതുമുന്നണി കൈക്കൊള്ളുന്നത് രാഷ്ട്രീയ ലക്ഷ്യം ലാക്കാക്കിയുള്ള നീക്കമാണെന്നും. മുഖ്യമന്ത്രി ആവണമെന്ന ആവശ്യം താന്‍ ഒരിടത്തും താൻ പ്രകടിപ്പിച്ചിട്ടില്ലെന്നും മാണി വ്യക്തമാക്കി.
ബാർ കോഴ ആരോപണത്തിൽ ഇടതുമുന്നണി നടത്താന്‍ പോകുന്ന സമരം യുഡിഎഫ് സർക്കാരിനെ ലക്ഷ്യം വെച്ചുള്ളതാണ്. ഈ സമരത്തെ എങ്ങനെ നേരിടണമെന്ന് യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും. ഏത് തരത്തിലുള്ള സമരത്തെയും നേരിടാന്‍ സര്‍ക്കാരിന് അറിയാമെന്നും മാണി തുറന്നടിച്ചു. ആരോപണം ഉന്നയിച്ച ബിജു രമേശിന് പിന്നിൽ കോൺഗ്രസുകാരാണെന്ന ആരോപണം അസത്യമാണെന്നും. പിന്നില്‍ മറ്റേതോ ശക്തികള്‍ ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ആവണമെന്ന ആവശ്യവും, മോഹവുമായി താന്‍ ആരുടെയും അടുത്ത് പോയിട്ടില്ലെന്നും. താൻ ഇവിടെയെങ്ങാനും ഒതുങ്ങി കൂടിക്കൊള്ളാമെന്നും മാണി പറഞ്ഞു. അതേസമയം എല്ലാം തന്നെ ജയിപ്പിച്ച് വിട്ട ജനത്തിന് അറിയാമെന്നും. അര നൂറ്റാണ്ടായി പാലായിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വരുന്ന ആളാണ് താനെന്നും. ഈ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ ജനങ്ങള്‍ മണ്ടന്മാരാണോയെന്നും കെഎം മാണി ചോദിച്ചു. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തുറന്നടിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.