മാതൃഭൂമി മുന്‍ പത്രാധിപര്‍ കെകെ ശ്രീധരന്‍ നായര്‍ അന്തരിച്ചു

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (09:25 IST)
മാതൃഭൂമി മുന്‍ പത്രാധിപര്‍ കെകെ ശ്രീധരന്‍ നായര്‍(86) അന്തരിച്ചു. അറുപതിലേറെ വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിസ്സ അദ്ദേഹം കൊച്ചിയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 1953ല്‍ സബ്ബ് എഡിറ്ററായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ശ്രീധരന്‍ നായര്‍ സീനിയര്‍ സബ്എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. 1990 മുതല്‍ 10 വര്‍ഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു. അതിനു ശേഷം പിരിോഡിക്കല്‍സ് വിഭാഗത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 
 
മലയാള പത്രത്തില്‍ ബിരുദാനന്തര ജേര്‍ണലിസം ഡിപ്ലോമയോടുകൂടി ജോലിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ ജേണലിസ്റ്റാണ് അദ്ദേഹം. പത്രപ്രവര്‍ത്തനരംഗത്തെ  സമഗ്ര സംഭാവന വിലയിരുത്തി കേരള മഹാത്മജി സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പ്രഥമ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് (2010) അര്‍ഹനായിട്ടുണ്ട്. 2011 ജനവരിയില്‍ ജാനു-ഉണിച്ചെക്കന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിനും.
Next Article