കേരളത്തിലേത് സ്ത്രീവിരുദ്ധ സർക്കാർ, ഉമാ തോമസിനൊപ്പം പ്രചാരണത്തിനിറങ്ങി കെ കെ രമ

Webdunia
ചൊവ്വ, 24 മെയ് 2022 (15:53 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ ഉമാ തോമസിന് പിന്തുണയുമായി കെകെ രമ എം എൽ എ. ചൊവ്വാഴ്ച ഇടപ്പള്ളിയില്‍ നടന്ന വാഹന പര്യടനത്തിലും വീടുകയറിയുള്ള പ്രചാരണത്തിലും ഉമയ്‌ക്കൊപ്പം രമയും പങ്കെടുത്തു.
 
പ്രതിപക്ഷനിരയിലെ ഏക വനിതാ എം എൽ എയാണ് ആർഎംപി നേതാവായ കെകെ രമ. കേരളത്തിലേത് സ്ത്രീവിരുദ്ധ സർക്കാരാണെന്നും നിയമസഭയിൽ തനിക്കൊപ്പം സ്ത്രീകളുടെ ശബ്ദമാകാൻ ഉമ്മയും ഉണ്ടാകുമെന്നും കെകെ രമ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article