സെല്‍ഫി വന്നതോടെ ആണും പെണ്ണും തൊട്ടുരുമ്മിനിന്നാണ് ഫോട്ടോയെടുക്കുന്നത്, ദേഹത്തുരസിയുളള ഇത്തരം സെല്‍ഫി വേണ്ട: കെ.ജെ യേശുദാസ്

Webdunia
തിങ്കള്‍, 2 ജനുവരി 2017 (10:29 IST)
തൊട്ടുരുമ്മിനിന്ന് സെല്‍ഫിയെ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗായകന്‍ കെ.ജെ യേശുദാസ്. എണ്‍പതുകള്‍ക്ക് മുമ്പുള്ള കാലഘട്ടത്തില്‍ ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ലായിരുന്നു. അതായിരുന്നു അക്കാലത്തെ അടക്കവും ഒതുക്കവും. ഇത് എന്റെ ഭാര്യ, മകള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാലും അവര്‍ അകലം പാലിച്ചായിരുന്നു നിന്നിരുന്നത്. ഇത് ഒരു കുറ്റപ്പെടുത്തലല്ലെന്നും തന്റെ അഭിപ്രായം മാ‍ത്രമാണെന്നും യേശുദാസ് പറഞ്ഞു.
 
ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ തനിക്ക് വിരോധമില്ല. എന്നാല്‍ ദേഹത്തുരസി നിന്നുള്ള സെല്‍ഫി എടുക്കുന്നത് വേണ്ടെന്നും അദ്ദേഹം മാതൃഭൂമി ദിനപത്രത്തിന്‍റെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുളളവരെ വിഷമിപ്പിക്കരുതെന്നും മറച്ചുവെക്കേണ്ടത് മറച്ചുതന്നെ വെക്കണമെന്നും ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ നേരത്തെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 
Next Article