കൂടുതല്‍ മദ്യം നല്‍കിയില്ല; മലയാളി വിമാനത്തിന്റെ സീറ്റ് തകര്‍ത്തു

ബുധന്‍, 29 ഏപ്രില്‍ 2015 (13:23 IST)
കൂടുതല്‍ മദ്യം നല്‍കിയില്ലെന്ന് കാരണത്തില്‍ മലയാളി വിമാനത്തിന്റെ സീറ്റ് തകര്‍ത്തു.  തടത്തില്‍ നിജേഷ് എന്നയാളാണ് വിമാനത്തില്‍ മദ്യലഹരിയില്‍ വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയത്. ഞായറാഴ്ച്ച രാത്രി റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എഐ 94 വിമാനത്തിലാണ് സംഭവം. 
 
മദ്യലഹരിയിലായിരുന്ന നിജേഷ് കൂടതല്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും വിമാനത്തിലെ ജോലിക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. ഇയാള്‍ സഹയാത്രക്കാര്‍ക്ക് നേരെയും അക്രമ ഭീഷണി മുഴക്കിയതായാണ് സൂചന. കോഴിക്കോട് വിമാന ഇറങ്ങിയപ്പോള്‍ നിജേഷിനെ സി.ഐ.എസ്.എഫിന് കൈമാറി. ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക