ന്യൂനമര്‍ദ്ദം ഉടന്‍; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Webdunia
വ്യാഴം, 20 ജൂലൈ 2023 (08:04 IST)
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ഒഡിഷ - വടക്കന്‍ ആന്ധ്രാപ്രദേശ് തീരപ്രദേശത്തിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതചുഴി അടുത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ന്യൂനമര്‍ദ്ദമാകും. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍  ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 23 വരെ ശക്തമായ മഴയ്ക്കും (Heavy Rainfall)  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 21 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിലും ജൂലൈ 23 വരെ കര്‍ണാടക തീരത്തും മത്സ്യബന്ധനത്തിനു വിലക്കുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article