കേരള ടൂറിസത്തിന് നാലു പുരസ്കാരങ്ങൾ

Webdunia
വെള്ളി, 17 ജൂണ്‍ 2016 (10:10 IST)
കേരള ടൂറിസത്തിന് പോളിഷ് മേഖലയിൽ നാലു പുരസ്കാരങ്ങൾ. പോളണ്ടിലെ ലുബ്ലിനിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയായ ഫിലിം- എടിയിലാണ് കേരള ടൂറിസത്തിന് നാലു പുരസ്കാരങ്ങൾ ഉണ്ടായിരുന്നു.
 
ഏറ്റവും മികച്ച സാമൂഹിക പ്രചാരണത്തിനുള്ള പുരസ്‌കാരം ന്യൂ വേൾഡ്‌സിലൂടെ കേരള ടൂറിസത്തിനു ലഭിച്ചു. കേരളാ ടൂറിസത്തിനു വേണ്ടി 'ന്യൂ വേൾഡ്‌സ്’ എന്ന പേരിൽ തയാറാക്കിയ പ്രചാരണ ചിത്രപരമ്പരയ്ക്കും മൂന്നു ലഘുചിത്രങ്ങൾക്കുമാണു പുരസ്കാരങ്ങൾ. സ്റ്റാർക്ക് കമ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിൽ അൻവർ റഷീദാണു ചിത്രങ്ങൾ സംവിധാനം ചെയ്തത്.
 
ഈ പരമ്പരയിലെ സോയിങ് ദ് സീഡ്‌സ് ഓഫ് നേച്ചർ എന്ന ചിത്രം പരിസ്ഥിതി സംരക്ഷണത്തിനും എ ടെയ്സ്റ്റ് ഓഫ് ലൈഫ് എന്ന ചിത്രം ഭക്ഷണരീതികൾക്കുള്ള ഇക്കോ ഫുഡ് വിഭാഗത്തിലും ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ് ഓഫ് കേരള എന്ന ചിത്രം മികച്ച ചിത്രസംയോജനത്തിനുമുള്ള അവാർഡുകളാണ് നേടിയത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article