യുഡിഎഫ് സർക്കാരിന്റെ മദ്യനയം ടൂറിസം മെഖലയെ തകര്‍ത്തു; വിനോദ സഞ്ചാരികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു

Webdunia
വെള്ളി, 22 ജൂലൈ 2016 (19:16 IST)
യുഡിഎഫ് സർക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ മദ്യനയത്തിനെതിരേ രൂക്ഷ വിമർശനവുമായി ടൂറിസം വകുപ്പ്. മുൻ സർക്കാരിന്റെ മദ്യനയം ടൂറിസം രംഗത്തെ ദോഷകരമായി ബാധിച്ചെന്ന് ടൂറിസം മന്ത്രി എസി മൊയ്ദീൻ പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ മദ്യനയം കേരളത്തിനു പുറത്തുനിന്നുള്ള സഞ്ചാരികളുടെ വരവ് കുറയാൻ ഇടയാക്കി. കേരളത്തിലേക്ക് എത്തേണ്ട വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ മറ്റു സംസ്‌ഥാനങ്ങളിലേക്ക് പോകുകയാണ്. ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവെന്നും ടൂറിസം മന്ത്രി പറഞ്ഞു.
Next Article