വീട് കേരളത്തിലും മുന്നിലെ റോഡ് തമിഴ്‌നാട്ടിലും; നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പോലും സാധിക്കാതെ വയനാട് അതിര്‍ത്തി പ്രദേശ നിവാസികള്‍

അനിരാജ് എ കെ

ശനി, 18 ഏപ്രില്‍ 2020 (17:08 IST)
ലോക്ക് ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളെല്ലാം അതിര്‍ത്തികള്‍ അടയ്ക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ വലഞ്ഞിരിക്കുകയാണ് വയനാട്ടിലെ അതിര്‍ത്തി പ്രദേശ നിവാസികള്‍. വയനാട്ടിലെ നെമ്മേനി പഞ്ചായത്തിലെ അമ്പതോളം കുടുംബങ്ങള്‍ ഇത്തരത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
 
കേരള അതിര്‍ത്തിയോട് ചേര്‍ന്ന് വീടുള്ള ഇവര്‍ തമിഴ്‌നാടിന്റെ അയ്യങ്കൊല്ലി-നമ്പ്യാര്‍കുന്ന് റോഡിലൂടെ സഞ്ചരിച്ചാണ് അടുത്തുള്ള കേരളാ ടൗണിലെത്തുന്നത്. എന്നാല്‍ ഇത് പൊലീസ് അടച്ചതോടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പ്രദേശനിവാസികള്‍ക്ക്. അതിനാലിപ്പോള്‍ ടൗണിലേക്ക് പോകാന്‍ ദുര്‍ഘടമായ ഇടവഴികളാണ് ആളുകള്‍ സ്വീകരിച്ചിരിക്കുന്നത്. 
 
ക്ഷീരകര്‍ഷകരായ ഇവര്‍ക്ക് റേഷനും കാലിത്തീറ്റയുമെക്കെ വാങ്ങാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണ്. സംഭവത്തില്‍ പ്രശ്നം ബോധ്യപ്പെട്ടതായും നീലഗിരി ജില്ലാ കളക്ടറുമായി സംസാരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തവേ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍