എസ്‌ എസ് എസ് എല്‍‌സിക്ക് 97.99 ശതമാനം വിജയം

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2015 (16:23 IST)
സംസ്ഥാനത്തെ എന്‍ എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. നാലര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 97.99 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ തവണ 95.47 ശതമാനമായിരുന്നു വിജയം. 2.52 ശതമാനം വര്‍ധനവാണ് ഇത്തവണ വിജയത്തില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ ഇത്തവണ മികച്ച വിജയമാണ് കാഴ്ചവച്ചത്.  സംസ്ഥാനത്തെ 471 സര്‍ക്കാര്‍ സ്കൂളുകള്‍ 100 ശതമാനം വിജയമാണ് കാഴ്ച വച്ചത്.

468466  വിദ്യാര്‍ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഇതില്‍ 45,88,41 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 12,287 കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും ഏപ്ലസ് ഗ്രേഡ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം  വിജയശതമാനം ഉണ്ടായിരിക്കുന്ന വിദ്യാഭ്യാസ ജില്ല കണ്ണുരാണ്. 97.9 ശതമാനം.

എന്നാല്‍ ഏറ്റവും കുറവ് വിജയ ശതമാനം ഉണ്ടായ ജില്ല പാലക്കാടാണ്.  ഏറ്റവും കൂടുതല്‍ വിജയ ശതാമനം ഉണ്ടായ റവന്യൂ ജില്ല മലപ്പുറമാണ്. മലപ്പുറത്തു തന്നെയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതും. മെയ് ആറ് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാമെന്നും സേ പരീക്ഷ മെയ് 11 മുതല്‍ 16 വരെ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി  അബ്ദുറബ്ബ് വ്യക്തമാക്കി.

http://www.keralapareekshabhavan.in,http:// www.prd.kerala.gov.in, http://www.kerala.gov.in, http://www.result.prd.kerala.gov.in, http:// www.indiaeducation.nethttp://www.examResult.net എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും . ഫലമറിയാനുള്ള എസ് എം എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട് . ഇതിന് 10 എന്ന് ടൈപ്പ് ചെയ്ത് സ്‌പേസിനു ശേഷം രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തി 56263 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കണം

സിറ്റിസണ്‍സ് കോള്‍ സെന്റര്‍ മുഖേനെയും ഫലമറിയാം. ഇതിനായി ബി എസ് എന്‍ എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് 155300 എന്ന നമ്പറിലേക്കും മൊബൈലില്‍ നിന്ന് 0471_155300 എന്ന നമ്പറിലേക്കും ബന്ധപ്പെടണം . മറ്റ് കമ്പനികളുടെ സേവനം ഉപയോഗിക്കുന്നവര്‍ 0471_2335523, 2115054, 2115098 എന്നീ നമ്പറുകളിലും ബന്ധപ്പെടണം.

പരീക്ഷാഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക