കേരളത്തിലെ സ്‌കൂള്‍ സമയം എട്ടുമണി മുതല്‍ ഒരുമണി വരെ ആകുമോ? ഖാദര്‍ കമ്മറ്റിയുടെ നിര്‍ണായക റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (17:06 IST)
സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. 
 
ക്ലാസ് ടൈം മാറ്റണമെന്നതാണ് റിപ്പോര്‍ട്ടിലെ നിര്‍ണായക ശുപാര്‍ശ. രാവിലെയാണ് പഠനത്തിനു ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്‍ത്തനത്തിനു ഉപയോഗിക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു. അധ്യാപകര്‍ക്കുള്ള ടിടിസി, ബിഎഡ് കോഴ്‌സുകള്‍ക്ക് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള മാസ്റ്റേഴ്‌സ് ഡിഗ്രിയാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article