എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (11:42 IST)
എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസില്‍ ജിതിനെ ചോദ്യം ചെയ്യുകയാണ്.
 
കഴിഞ്ഞ ജൂലൈ 30ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധമാണ് ഇതേതുടര്‍ന്നുണ്ടായത്. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഫേസ്ബുക്കില്‍ എകെജി സെന്ററിനുനേരെ കല്ലെറിയുമെന്ന് പോസ്റ്റിട്ടിരുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍