എ.കെ.ജി. സെന്റര്‍ ആക്രമണ കേസ്: പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (11:24 IST)
എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ജിതിനെ കവടിയാറിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു വരികയാണ്. രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയെ പിടികൂടുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍