സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് !

വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (08:14 IST)
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ്. 50 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. ഡല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ട്. 
 
ഇന്നലെ അര്‍ധരാത്രി മുതല്‍ റെയ്ഡ് തുടരുകയാണ്. വിദേശ കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സംശയിക്കുന്നത്. കേന്ദ്ര സേനയുടെയും സംസ്ഥാന പൊലീസിന്റെയും സഹകരണത്തോടെയാണ് റെയ്ഡ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍