Kerala Rains: ദുരിതപെയ്ത്തിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടം, അഞ്ഞൂറിലധികം വീടുകൾ തകർന്നു, കണ്ണൂരിൽ ഉരുൾപൊട്ടൽ

Webdunia
വ്യാഴം, 6 ജൂലൈ 2023 (14:33 IST)
സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ ജനജീവിതം ദുസ്സഹമാകുന്നു. നാളെ വൈകീട്ടോടെ ദുര്‍ബലമാകുന്ന മഴ പന്ത്രണ്ടിന് ശേഷം വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. നാളെ മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.
 
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്താകെ അഞ്ഞൂറിലധികം വീടുകളും നിരവധി വീടുകളും പാലങ്ങളും തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ കൃഷിയ്ക്ക് നാശം സംഭവിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് 91 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.ആയിരത്തിലധികം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 20 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വീട് തകര്‍ന്നവര്‍ക്ക് വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വടക്കന്‍ മേഖലയിലാണ് ഇന്ന് കനത്ത മഴയാണ് തുടരുന്നത്. കോഴിക്കോട്ട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ വ്യാപകനാശം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ജില്ലയില്‍ വിവിധ വില്ലേജുകളിലായി 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരദേശത്തെ വീടുകളില്‍ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
 
കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് കാപ്പിമല വൈതല്‍ക്കുണ്ട് വെള്ളചാട്ടത്തിന് സമീപം ഉരുള്‍പൊട്ടലുണ്ടായി. ആളപായം ഉണ്ടായിട്ടില്ല. കണ്ണൂര്‍ കാരശ്ശേരി ചെറുപുഴ കരകവിഞ്ഞൊഴുകുകയാണ്. വല്ലത്തായിപ്പുഴ പാലം മുങ്ങി. കുറ്റിയാടി,തോട്ടില്പാലം പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ദേശീയപാതയിലെ കുതിരാനില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞൂതാഴ്ന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article