ചക്രവാതചുഴി തുടരും, കേരളത്തില്‍ 24 വരെ ഇടിമിന്നലോടു കൂടിയ മഴ; ജാഗ്രത

വ്യാഴം, 21 ഒക്‌ടോബര്‍ 2021 (10:11 IST)
തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം രൂപപ്പെട്ട ചക്രവാതചുഴി  അടുത്ത രണ്ട് ദിവസങ്ങളില്‍  കൂടി തുടരാന്‍ സാധ്യത. ഇതിന്റെ സ്വാധീനത്തില്‍ ഒക്ടോബര്‍ 24 വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (ഒക്ടോബര്‍ 21)  ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും ഈ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍