കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തിന്റെ പൊതുകടം കുറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കേരളത്തിന്റെ പൊതുകടം 2.38 ലക്ഷം കോടിയായി കുറഞ്ഞു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കേരളത്തിന്റെ പൊതുകടം 3.32 ലക്ഷം കോടിയായിരുന്നു.
അതേസമയം കേരളത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ നികുതി വരുമാനം 47,661 കോടിയായിരുന്നു. ഇത് 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ എത്തിയപ്പോള്‍ 71,968 കോടിയായി. 23.4 ശതമാനം വളര്‍ച്ചയാണ് നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.