Sukumara Kurup: സുകുമാര കുറുപ്പിന്റെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

രേണുക വേണു
വ്യാഴം, 1 ഫെബ്രുവരി 2024 (08:58 IST)
Sukumara Kurup

Sukumara Kurup: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്താണ് സര്‍ക്കാരിനു കത്ത് നല്‍കിയത്. 
 
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് 150 മീറ്റര്‍ ദൂരത്താണ് ഈ കെട്ടിടം. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പണത്തിനായാണ് സുകുമാര കുറുപ്പ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയത്. 
 
താന്‍ മരിച്ചുവെന്ന് കാണിച്ച് വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. അതിനായാണ് തന്റെ സാദൃശ്യമുള്ള ചാക്കോയെ കുറുപ്പ് കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായതോടെ കുറുപ്പ് ഒളിവില്‍ പോയി. അന്നുമുതല്‍ കെട്ടിടവും അനാഥമായി. 
 
ബംഗ്ലാവില്‍ അവകാശവാദമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ കേസ് വിജയിച്ചില്ല. ഇതോടെയാണ് ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് രംഗത്തെത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article