സാങ്കേതിക പ്രശ്‌നം: അടുത്തമാസം നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ഓഗസ്റ്റ് 2021 (19:07 IST)
ഒക്‌ടോബര്‍ മാസം നടത്താനിരുന്ന വിവിധ പി.എസ്.സി പരീക്ഷകള്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. ഒക്ടോബര്‍ മാസം 23ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷയും, 30ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ പരീക്ഷയുമാണ് മാറ്റിവച്ചത്.
 
ഒക്‌ടോബര്‍ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് മുഖ്യ പരീക്ഷ നവംബര്‍ 20ലേക്ക് മാറ്റി. ഒക്‌ടോബര്‍ 30ന് നടക്കേണ്ടിയിരുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ എന്നീ തസ്തികകളുടെ മുഖ്യപരീക്ഷ നവംബര്‍ 27ലേക്കും മാറ്റിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article