സ്ത്രീധനപ്രശ്‌നങ്ങള്‍: ഇന്ന് നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 154 പരാതികള്‍

ശ്രീനു എസ്
വ്യാഴം, 24 ജൂണ്‍ 2021 (21:46 IST)
സ്ത്രീധനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ  ഇന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കിയത് 154 പേര്‍. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 128 പരാതികള്‍ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 64 പേരാണ്. ഇന്ന് വൈകിട്ട് എട്ടുമണിവരെയുള്ള കണക്കാണിത്. 
 
സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ മൊബൈല്‍ നമ്പര്‍ 9497999955. ഗാര്‍ഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഫോണ്‍ 9497996992.

അനുബന്ധ വാര്‍ത്തകള്‍

Next Article